Saturday 12 April 2014

കുമാരനാശാന്റെ ജന്മവാർഷികം



    കണ്ണേ മടങ്ങുക, കരഞ്ഞുമലിഞ്ഞുമാശു
    മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ
    എന്നീടുകാര്ക്കും ഇതുതാൻ ഗതി,
    സാധ്യമെന്തു കണ്ണീരിനാൽ
    അവനിവാഴ്വു  കിനാവുകഷ്ടം.........
   

 ഇന്ന്  ആശാന്റെ 141-ആം ജന്മവാര്ഷികമാണ്.
  ഒരിക്കലും മറക്കാനാകാത്ത, കാലത്തെയും അതിജീീവിക്കൻ ശേഷിയുള്ള ഒരു പിടി കവിതകൾ നമുക്ക് സമ്മാനിച്ചതിന് അദ്ദേഹത്തിന് ഒരായിരം നന്ദി....... 

അകാലത്തിൽ പൊലിഞ്ഞു പോയ മഹാത്മാവേ.... അങ്ങേയ്ക്ക് ഞങ്ങളുടെ പ്രണാമം.........



ഒരു ചുമ്മാ പോസ്റ്റ്‌

   കറണ്ട്  പോയി.... ഞാൻ വീട്ടിൽ ഒറ്റക്കാണ്....
വൈകാതെ  ഇവിടം ആകെ ഇരുട്ടു പരക്കും.... കാറ്റ് ആഞ്ഞ് വീശാൻ തുടങ്ങും.... വാതിലുകളെല്ലാം ഓരോന്നായി അടയുകയും തുറകുകയും ചെയ്യും......
  പൊട്ടിച്ചിരി....... കരച്ചിൽ ........ നിലവിളി...... ................

 എനിക്ക് പേടിയാകുന്നു....................


Thursday 10 April 2014

എന്റെ കന്നി വോട്ട് :-)

            


             അങ്ങനെ എന്റെ ആദ്യ വോട്ട് വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. :-)

ഉച്ചക്ക് 1.15 നാണു ഞാനും അമ്മയും കൂടി വോട്ട് ചെയ്യാനായി 43-ആം നമ്പർ  ബൂത്ത്‌ ലേക്ക് പോകുന്നത്. വീടിനടുത്തുള്ള ഒരു സ്കൂളിലായിരുന്നു പോളിംഗ്. ചെന്നപ്പോഴേ പരിചയമുള്ള ഒത്തിരി ആളുകളെ  കണ്ടു. അവർ ഞങ്ങള്ക്ക് ഒരു ഉപദേശവും നല്കി :            
 " എന്തായാലും അര മണിക്കൂറെങ്കിലും പിടിക്കും വോട്ട് ചെയ്യാൻ. നല്ല ക്യു ആണ്. ഇനി ഊണൊക്കെ കഴിഞ്ഞിട്ട് വരുന്നതാ നല്ലത് "

ചെന്ന് നോക്കിയപ്പോൾ അവർ പറഞ്ഞത് ശെരിയാണ്‌, ഞങ്ങളടെ ബൂത്തിലെ ക്യു മാത്രം  വളഞ്ഞു പുളഞ്ഞു അങ്ങനെ കിടക്കുന്നു.......

"പോയി പിന്നെ വരണോ?"  അമ്മയുടെ ചോദ്യമാണ്.
അമ്മയ്കങ്ങനെ പറയാം. ആദ്യമായി വോട്ട് ചെയ്യുന്ന എന്റെ ടെൻഷനും ഹ്രിദയമിടിപ്പുമൊന്നും അമ്മയ്ക്കറിയാണ്ടല്ലോ........ ഞാൻ വേണ്ട എന്ന ഭാവത്തിൽ  തലയാട്ടി.

 അങ്ങനെ ഞങ്ങൾ ആ മുഴുനീലാൻ ക്യു ഇൽ അവസാനത്തെ ആളിനും പുറകിലായി നിന്നു. ക്യു ആമയെയും തോല്പിക്കുന്ന വിധത്തിലാണ് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. ക്ലാസ്സിനകതേക്ക്  വോട്ട് ചെയ്യാനായി ഓരോ ആളുകളും കടക്കുമ്പോഴും എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. അവിടമാകെ "കീീ........." കൊണ്ട് മുഖരിതമായിരുന്നു.

അമ്മ ചോദിച്ചു, "ഗാഥെ, എത്രപേരുണ്ട് നമ്മുടെ മുന്നിൽ ?"
 ഞാൻ എണ്ണി , 1....2....3................11.....12......13, "അമ്മേ, 13 പേർ "
"ഹോ ഇനിയും 13 പേരുണ്ടല്ലേ......" അമ്മ നിന്ന് നിന്ന് ക്ഷീണിച്ചുകാണും, പാവം.....
പിന്നെ ക്യു സൂപ്പെർഫാസ്റ്റ് പോലെ നീങ്ങിയെന്നാ എനിക്ക് തോന്നിയത് . ഞാൻ മുന്നിലെ ആളുകളുടെ എണ്ണത്തിലായിരുന്നു ശ്രദ്ധിച്ചതു മുഴുവൻ . 7 പേരെ ഉള്ളു ഇനി മുന്നിൽ ....
"അയ്യോ എനിക്ക് റ്റെൻഷൻ ആകുന്നു....."
"ആഹാ, പരീക്ഷയ്ക്ക് പോകുമ്പോഴില്ലല്ലോ ഈ റ്റെൻഷൻ " അമ്മയുടെ മറുപടിയാണ്‌... ഇതും കേട്ട് മുന്നിൽ നിന്ന ചേച്ചി ഭയങ്കര ചിരി. ഞാനാകെ ചൂളിപ്പോയി . എന്ത് പറയാനാ അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ......

അങ്ങനെ 5 പേരായി മുന്നിൽ.... 5..........4........3.......2.........1.........

അടുത്തതായി ഞാൻ പ്രവേശിച്ചു ക്ലാസ്സിലേക്ക്...... എനിക്ക് പുറകെ അമ്മയും.

വലതു ഭാഗത്ത്‌ പോളിംഗ് എജെന്റുമാർ 4-5 പേർ ഇരിപ്പുണ്ടായിരുന്നു. പോളിംഗ് ഓഫീസർ-1 ചെല്ലുന്ന ആളിന്റെ സ്ലിപ് വാങ്ങി പേരും നമ്പറും ഉറക്കെ വിളിച്ചു പറയും. അപ്പോൾ ഈ എജെന്റുമാർ എല്ലാരും ആ നമ്പർ  എഴുതിയിടുകയും തങ്ങളുടെ കൈയ്യിലെ പേപ്പർ കെട്ടിൽ ആ പേരുകൾ മാർക്ക് ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. പോളിംഗ് ഓഫീസർ-1 ഉം വിളിച്ചു പറയലിനോപ്പം ഈ പണി ചെയ്യുന്നുണ്ടായിരുന്നു. എന്റെ സ്ലിപ് പുള്ളി വാങ്ങി വളരെ കൃത്യമായി വിളിച്ചു പറഞ്ഞു : "1113 , ഗാഥ "
പൊതുവെ ആരും ഇംഗ്ലീഷിൽ എഴുതിയാൽ എന്റെ പേര് അങ്ങനെ വായിക്കാറില്ല. ഏതായാലും പുള്ളിക്കാരന്റെ സാമർത്ഥ്യം എന്നെ അമ്പരപ്പിച്ചു കളഞ്ഞു .

അവിടന്ന് ഞാൻ പോളിംഗ് ഓഫീസർ-2 ന്റെ അടുത്തേക്ക് പോയി. അദ്ദേഹത്തിനായിരുന്നു ഏറ്റവും കൂടുതൽ ജോലി. എന്റെ കൈയ്യിലെ സ്ലിപും ID card ഉം വാങ്ങി രെജിസ്റ്ററിൽ എഴുതി. കൂടെ അദ്ദേഹം മറ്റൊരു സ്ലിപ്പിൽ ഏതൊക്കെയോ 2 നമ്പർ എഴുതി എന്റെ സ്ലിപ് ഉൾപെടെ 3 ഉം തിരിച്ചു തന്നു. എന്നിട്ട് ഇടതു കൈ നീട്ടാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അനുസരിച്ചു. എന്റെ ചൂണ്ടു വിരലിൽ അങ്ങനെ നീല മഷി ഒരു നീളാൻ വരയായി പടർന്നു. എനിക്കെന്തോ വല്ലാത്ത ഒരു സന്തോഷം തോന്നി....എത്ര കാലമായി കാത്തിരിക്കുകയായിരുന്നു ഈ നിമിഷത്തിനു വേണ്ടി......

പോളിംഗ് ഓഫീസർ-3 ന്റെ അടുക്കലേക്കാണ് നേരെ പോയത്. അദ്ദേഹം എനിക്ക് എക്സ്ട്രാ കിട്ടിയ സ്ലിപും വാങ്ങി തൊട്ടടുത്തിരുന്ന ഒരു മഷീനിലെ ഒരു ബട്ടണ്‍ അമർത്തി എന്നിട്ട് എന്നോട്  "അങ്ങോടു പൊയ്ക്കോളൂ" എന്ന് പറഞ്ഞു. അത്രയും നേരം ഞാൻ എല്ലാം അമ്പരപ്പോടെ വീക്ഷിക്കുകയായിരുന്നതുകൊണ്ട് അദ്ദേഹം എങ്ങൊട്ടെക്കാണ് പോകാൻ പറഞ്ഞതെന്ന് എനിക്ക് പെട്ടെന്ന് പിടികിട്ടി. ഞാൻ നേരെ ആ മറവിലേക്ക് ചെന്നു. സാക്ഷാൽ ബാല്ലെറ്റ് പെട്ടി എന്റെ മുന്നിലിരിക്കുന്നു......!!!!!!!!!!!!

അങ്ങനെ ഞാനും ചെയ്തു എന്റെ കന്നി വോട്ട്...... അതും ഒരു മധുരിക്കുന്ന "കീീ ....." ശബ്ദത്തോടെ..... :-)

എന്റെ വോട്ട് ന്റെ കഥ ഇവിടെ നിർത്തട്ടെ ...........

അങ്ങനെ എന്റെ ആദ്യത്തെ വോട്ടിന്റെ ഓർമ്മകൾ ഇടതു കൈയ്യിലെ ചൂണ്ടു വിരലിൽ നീലമഷിയായി ഇപ്പോഴും മായാതെ പതിഞ്ഞു കിടക്കുന്നു......... ഞാനും, എന്റെ വിരലും, വിരലിലെ മഷിയും....... ഹ ഹ ഹാാാാ..........







Tuesday 8 April 2014

എന്റെ 20-ആം പിറന്നാൾ

 അങ്ങനെ ഒരിക്കലും മറക്കാനാകാത്ത ഒരു പിറന്നാൾ ദിനം കൂടി എന്നെത്തേടിയെത്തി...........
            എന്തെങ്കിലും ഒരു സമ്മാനമോ, എന്തിനധികം, ഒരു ആശംസ പോലും ആരിൽനിന്നും പ്രതീക്ഷിക്കാതെയാണ് അന്ന് രാവിലെ ഞാൻ എണീക്കുന്നത്'. അപ്പോഴതാ അപ്രതീക്ഷിതമായി എന്റെ ഫോണ്‍ എന്റെ ആത്മാർത്ഥ സുഹൃത്തിന്റെ കാൾ ഉമായി തലയിണക്കടുതുകിടന്നു വിബ്രേറ്റ് ചെയ്യൂന്നു .
"ഗാഥെ എണീക്ക് ...... നിന്റെ മേശയുടെ ഇടത്തെ വലിപ്പ് തുറന്നു നോക്കു...."
ഞാൻ ആകെ അതിശയിച്ചുപോയി. വലിപ്പു തുറന്നപോഴുണ്ട് അതിനകത്ത് 16 GB യുടെ ഒരു പുത്തൻ pendrive കിടക്കുന്നു..........  അന്നത്തെ ദിവസം എനിക്കു കിട്ടുന്ന ഏറ്റവും ആദ്യത്തെ സമ്മാനം....... :-)

Optics പരീക്ഷയുടെ ദിവസമായിരുന്നതുകൊണ്ട് നേരത്തെ തന്നെ കോളേജിൽ എത്തി. ഒന്നും പഠിക്കാത്തതിന്റെ ടെൻഷൻ തലയ്ക്കകത്ത് ഓളം തല്ലുംബോഴാണ് കോളേജിലെ notice ബോർഡ്‌ ഇൽ ഒരു ചാർട്ട് പേപ്പറിൽ "Happy Birthday Gadha " എന്ന് മത്തങ്ങാ അക്ഷരത്തിൽ എഴുതിവച്ചിരിക്കുന്നു.....!!!
ഞാനൊന്നു ഞെട്ടി........ എന്താ ഈ നടക്കുന്നതെന്നു ഒരു എത്തും പിടിയും കിട്ടണില്ല ...........
അടുത്ത board ഇൽ നോക്കുമ്പോഴുണ്ട്‌ അതിലും ഒട്ടിച്ചിരിക്കുന്നു........ അങ്ങനെ നോക്കി നോക്കി വന്നപ്പോഴല്ലേ രസം, എല്ലായിടത്തും "Happy Birthday Gadha " എന്ന് ഒട്ടിചിരിക്കുന്നു .........!!! ഞാൻ ആകപ്പാടെ നാണിച്ചു ചൂളിപ്പോയി എന്നുപറഞ്ഞാൽ മതിയല്ലോ ......

ക്ലാസ്സിലിരുന്നു തകർത്തു പഠനമായിരുന്നു ഞാൻ. അപ്പോഴാണ്  അവനും അവളും കൂടി ഒരുമിച്ചു എന്നെത്തേടി അങ്ങോട്ടേക്ക്  വന്നത്. എന്റെ കൈയിലേക്ക്‌ അവൾ ഒരു വലിയ കടലാസുപൊതി വച്ച് തന്നു. അത് ഒരു birthday കാർഡ്‌ ആയിരുന്നു. കാർഡിൽ അവസാനം  "Neethu Abhijith " എന്ന് മനോഹരമായി എഴുതിവച്ചിരുന്നു......... അവർ എനിക്ക് തന്ന ആദ്യത്തെ പിറന്നാൾ സമ്മാനം........ ഒരുപക്ഷെ ഇനി ഞാൻ അവരെ കാണില്ലയിരിക്കാം.......... കോളേജ് ജീവിതം ഇവിടെ ഇങ്ങനെ അവസാനിക്കാൻ പോകുകയല്ലേ......

ഒരു ആശംസപോലും ആരിൽ നിന്നും പ്രതീക്ഷിക്കനില്ലാതെ കോളേജിലെക്ക് വന്ന എന്നെ തേടിയെത്തിയത്  ഒരായിരം പിറന്നാൾ ആശംസകൾ.......... ഒരു പിറന്നാൾ ദിനത്തിനെ അവിസ്മരണീയമാക്കാൻ ഇതിൽ പരം എനിക്കെന്താണ് വേണ്ടത്.............

എന്നിട്ടോ, ഇവിടംകൊണ്ടൊന്നും ഒന്നും അവസാനിച്ചില്ല.....  വൈകുന്നേരം എക്സാം കഴിഞ്ഞിറങ്ങിയ എന്നെ കാത്തിരുന്നത് ഒരു വമ്പൻ party ആയിരുന്നു.... എന്റ department ഇലെ ഇരുണ്ട ഇടനാഴികളിൽ വെളിച്ചം വീശിക്കൊണ്ട് എനിക്കായി കുറെയധികം കുഞ്ഞു മെഴുകുതിരികൾ ഉരുകിതീർന്നുകൊണ്ടിരുന്നു.....
എനിക്കായി juniors ശ്വാസം നല്കി ജീവിപ്പിച്ച ബലൂണുകൾ അവിടവിടെയായി അങ്ങനെ തൂങ്ങിക്കിടന്നിരുന്നു ...... ജനല്പടിമേൽ എന്നെയും കാത്തു ഒരു കേക്ക് കത്തിയുമായി ഇരിപ്പുണ്ടായിരുന്നു.........

ഞാൻ എന്താണ്  വേണ്ടത്...... സന്തോഷിക്കുകയാണോ........ചിരിക്കണോ..... കരയണോ..... സങ്കടപ്പെടണമോ ....... ഒന്നിനും ഒരു നിശ്ചയമില്ലാണ്ടായ നിമിഷങ്ങൾ...........


കേക്ക് മുറിച്ചു, എല്ലാരും കൂടി അത് കഴിച്ചു.......... എല്ലാവർക്കും ഞാൻ മുറിച്ചുകൊടുത്തു......

 അൽപനേരം ആ ഇടനാഴിയിൽ ഞാനും ഗ്രീഷ്മയും തനിച്ചായി...അപ്പോൾ അവൾ ബാഗിൽ നിന്നും ഒരു സെറ്റ് ചുമന്ന വള എനിക്കെടുത്തു തന്നു.
 "ഇത് നിനക്കിഷ്ടപ്പെടുമോ എന്നെനിക്കറിയില്ല....."
എന്റെ ഗ്രീഷ്മേ...... നീ ഇത്ര മണ്ടിയായിപ്പോയല്ലോ........ ഞാൻ അവളെ കെട്ടിപ്പിടിച്ചു.....
"അടുത്ത പിറന്നാളിന് ഞാൻ നിന്റെ കൂടെ കാണില്ലായിരിക്കും...." അവളുടെ കണ്ണുകളാകെ നിറഞ്ഞു....
ഞാൻ പറഞ്ഞു " നീ എന്നും എന്റെ കൂടെ തന്നെ കാണും...."

കോളേജിൽ നിന്നിറങ്ങാൻ നേരം സൂരജ് ബാഗിൽ നിന്നും ഒരു ഫയൽ ഉം ഒരു പൊതിയും എന്റെ നേരെ നീട്ടി. ഞാൻ അവനെ അതിശയത്തോടെ നോക്കി നിന്നപ്പോൾ സുധി പറഞ്ഞു, ഒരു പുഞ്ചിരിയോടെ "വാങ്ങിക്കോ ".....  ഞാൻ അതു വാങ്ങി. വീട്ടിലെതീട്ടാണ് അത് തുറന്നത്.
 4 പുസ്തകങ്ങലായിരുന്നു ആ പൊതിക്കുള്ളിൽ.
ഭൌതിക ശാസ്ത്ര പ്രതിഭകൾ, അഗ്നിസാക്ഷി, വേരുകൾ..... എന്നെ ഏറ്റവുമധികം തളര്ത്തിക്കളഞ്ഞത്  നാലാമത്തെ പുസ്തകമായിരുന്നു - പ്രണയശതകങ്ങൾ...... ഞാൻ ഒരുപാടു ആഗ്രഹിച്ചിരുന്ന പുസ്തകം..... ഫയൽ കാലിയായിരുന്നില്ല, അതിൽ അവൻ എഴുതിയ "സ്വാതന്ത്ര്യം" എന്ന കവിതയും 2 പേനയും, 40 മഞ്ഞ്ജാടിക്കുരുകളും, പിന്നെ ഒരു ഷീറ്റ് പേപ്പറിൽ ഞങ്ങളുടെ 3 കൊല്ലത്തെ കോളേജ് ജീവിതത്തെയും  പകർത്തി വച്ചിരുന്നു...... ഒരിക്കലും മറക്കാനാകാത്ത ആ ദിനങ്ങളുടെ ഓർമ്മകൾ ആ പേപ്പർ വീണ്ടും പുതുക്കി പണിഞ്ഞുകൊണ്ടിരുന്നു .......................


ഇത്ര മനോഹരമായ ഒരു പിറന്നാൾ എനിക്ക് സമ്മാനിച്ച എന്റെ എത്രയും പ്രിയപ്പെട്ട സുഹൃത്തുക്കൾക്കു ഞാൻ എന്താണ് പകരം നല്കെണ്ടിയിരുന്നത്........
ഒരു പുഞ്ചിരി പോലും അവര്ക്ക് നല്കാൻ എനിക്ക് സാധിച്ചില്ലല്ലോ ......
ഈ 20 കൊല്ലത്തെ ജീവിതത്തിനിടയ്ക്ക് ഞാൻ സമ്പാദിച്ചത്‌  ഇവരെയാണ് ...... എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ........

എന്റെ സുഹൃത്തുക്കളേ .........
         ഒരിക്കലും നശിക്കാതിരിക്കട്ടെ നമ്മുടെ ഈ സൗഹൃദം ...................