Tuesday, 8 April 2014

എന്റെ 20-ആം പിറന്നാൾ

 അങ്ങനെ ഒരിക്കലും മറക്കാനാകാത്ത ഒരു പിറന്നാൾ ദിനം കൂടി എന്നെത്തേടിയെത്തി...........
            എന്തെങ്കിലും ഒരു സമ്മാനമോ, എന്തിനധികം, ഒരു ആശംസ പോലും ആരിൽനിന്നും പ്രതീക്ഷിക്കാതെയാണ് അന്ന് രാവിലെ ഞാൻ എണീക്കുന്നത്'. അപ്പോഴതാ അപ്രതീക്ഷിതമായി എന്റെ ഫോണ്‍ എന്റെ ആത്മാർത്ഥ സുഹൃത്തിന്റെ കാൾ ഉമായി തലയിണക്കടുതുകിടന്നു വിബ്രേറ്റ് ചെയ്യൂന്നു .
"ഗാഥെ എണീക്ക് ...... നിന്റെ മേശയുടെ ഇടത്തെ വലിപ്പ് തുറന്നു നോക്കു...."
ഞാൻ ആകെ അതിശയിച്ചുപോയി. വലിപ്പു തുറന്നപോഴുണ്ട് അതിനകത്ത് 16 GB യുടെ ഒരു പുത്തൻ pendrive കിടക്കുന്നു..........  അന്നത്തെ ദിവസം എനിക്കു കിട്ടുന്ന ഏറ്റവും ആദ്യത്തെ സമ്മാനം....... :-)

Optics പരീക്ഷയുടെ ദിവസമായിരുന്നതുകൊണ്ട് നേരത്തെ തന്നെ കോളേജിൽ എത്തി. ഒന്നും പഠിക്കാത്തതിന്റെ ടെൻഷൻ തലയ്ക്കകത്ത് ഓളം തല്ലുംബോഴാണ് കോളേജിലെ notice ബോർഡ്‌ ഇൽ ഒരു ചാർട്ട് പേപ്പറിൽ "Happy Birthday Gadha " എന്ന് മത്തങ്ങാ അക്ഷരത്തിൽ എഴുതിവച്ചിരിക്കുന്നു.....!!!
ഞാനൊന്നു ഞെട്ടി........ എന്താ ഈ നടക്കുന്നതെന്നു ഒരു എത്തും പിടിയും കിട്ടണില്ല ...........
അടുത്ത board ഇൽ നോക്കുമ്പോഴുണ്ട്‌ അതിലും ഒട്ടിച്ചിരിക്കുന്നു........ അങ്ങനെ നോക്കി നോക്കി വന്നപ്പോഴല്ലേ രസം, എല്ലായിടത്തും "Happy Birthday Gadha " എന്ന് ഒട്ടിചിരിക്കുന്നു .........!!! ഞാൻ ആകപ്പാടെ നാണിച്ചു ചൂളിപ്പോയി എന്നുപറഞ്ഞാൽ മതിയല്ലോ ......

ക്ലാസ്സിലിരുന്നു തകർത്തു പഠനമായിരുന്നു ഞാൻ. അപ്പോഴാണ്  അവനും അവളും കൂടി ഒരുമിച്ചു എന്നെത്തേടി അങ്ങോട്ടേക്ക്  വന്നത്. എന്റെ കൈയിലേക്ക്‌ അവൾ ഒരു വലിയ കടലാസുപൊതി വച്ച് തന്നു. അത് ഒരു birthday കാർഡ്‌ ആയിരുന്നു. കാർഡിൽ അവസാനം  "Neethu Abhijith " എന്ന് മനോഹരമായി എഴുതിവച്ചിരുന്നു......... അവർ എനിക്ക് തന്ന ആദ്യത്തെ പിറന്നാൾ സമ്മാനം........ ഒരുപക്ഷെ ഇനി ഞാൻ അവരെ കാണില്ലയിരിക്കാം.......... കോളേജ് ജീവിതം ഇവിടെ ഇങ്ങനെ അവസാനിക്കാൻ പോകുകയല്ലേ......

ഒരു ആശംസപോലും ആരിൽ നിന്നും പ്രതീക്ഷിക്കനില്ലാതെ കോളേജിലെക്ക് വന്ന എന്നെ തേടിയെത്തിയത്  ഒരായിരം പിറന്നാൾ ആശംസകൾ.......... ഒരു പിറന്നാൾ ദിനത്തിനെ അവിസ്മരണീയമാക്കാൻ ഇതിൽ പരം എനിക്കെന്താണ് വേണ്ടത്.............

എന്നിട്ടോ, ഇവിടംകൊണ്ടൊന്നും ഒന്നും അവസാനിച്ചില്ല.....  വൈകുന്നേരം എക്സാം കഴിഞ്ഞിറങ്ങിയ എന്നെ കാത്തിരുന്നത് ഒരു വമ്പൻ party ആയിരുന്നു.... എന്റ department ഇലെ ഇരുണ്ട ഇടനാഴികളിൽ വെളിച്ചം വീശിക്കൊണ്ട് എനിക്കായി കുറെയധികം കുഞ്ഞു മെഴുകുതിരികൾ ഉരുകിതീർന്നുകൊണ്ടിരുന്നു.....
എനിക്കായി juniors ശ്വാസം നല്കി ജീവിപ്പിച്ച ബലൂണുകൾ അവിടവിടെയായി അങ്ങനെ തൂങ്ങിക്കിടന്നിരുന്നു ...... ജനല്പടിമേൽ എന്നെയും കാത്തു ഒരു കേക്ക് കത്തിയുമായി ഇരിപ്പുണ്ടായിരുന്നു.........

ഞാൻ എന്താണ്  വേണ്ടത്...... സന്തോഷിക്കുകയാണോ........ചിരിക്കണോ..... കരയണോ..... സങ്കടപ്പെടണമോ ....... ഒന്നിനും ഒരു നിശ്ചയമില്ലാണ്ടായ നിമിഷങ്ങൾ...........


കേക്ക് മുറിച്ചു, എല്ലാരും കൂടി അത് കഴിച്ചു.......... എല്ലാവർക്കും ഞാൻ മുറിച്ചുകൊടുത്തു......

 അൽപനേരം ആ ഇടനാഴിയിൽ ഞാനും ഗ്രീഷ്മയും തനിച്ചായി...അപ്പോൾ അവൾ ബാഗിൽ നിന്നും ഒരു സെറ്റ് ചുമന്ന വള എനിക്കെടുത്തു തന്നു.
 "ഇത് നിനക്കിഷ്ടപ്പെടുമോ എന്നെനിക്കറിയില്ല....."
എന്റെ ഗ്രീഷ്മേ...... നീ ഇത്ര മണ്ടിയായിപ്പോയല്ലോ........ ഞാൻ അവളെ കെട്ടിപ്പിടിച്ചു.....
"അടുത്ത പിറന്നാളിന് ഞാൻ നിന്റെ കൂടെ കാണില്ലായിരിക്കും...." അവളുടെ കണ്ണുകളാകെ നിറഞ്ഞു....
ഞാൻ പറഞ്ഞു " നീ എന്നും എന്റെ കൂടെ തന്നെ കാണും...."

കോളേജിൽ നിന്നിറങ്ങാൻ നേരം സൂരജ് ബാഗിൽ നിന്നും ഒരു ഫയൽ ഉം ഒരു പൊതിയും എന്റെ നേരെ നീട്ടി. ഞാൻ അവനെ അതിശയത്തോടെ നോക്കി നിന്നപ്പോൾ സുധി പറഞ്ഞു, ഒരു പുഞ്ചിരിയോടെ "വാങ്ങിക്കോ ".....  ഞാൻ അതു വാങ്ങി. വീട്ടിലെതീട്ടാണ് അത് തുറന്നത്.
 4 പുസ്തകങ്ങലായിരുന്നു ആ പൊതിക്കുള്ളിൽ.
ഭൌതിക ശാസ്ത്ര പ്രതിഭകൾ, അഗ്നിസാക്ഷി, വേരുകൾ..... എന്നെ ഏറ്റവുമധികം തളര്ത്തിക്കളഞ്ഞത്  നാലാമത്തെ പുസ്തകമായിരുന്നു - പ്രണയശതകങ്ങൾ...... ഞാൻ ഒരുപാടു ആഗ്രഹിച്ചിരുന്ന പുസ്തകം..... ഫയൽ കാലിയായിരുന്നില്ല, അതിൽ അവൻ എഴുതിയ "സ്വാതന്ത്ര്യം" എന്ന കവിതയും 2 പേനയും, 40 മഞ്ഞ്ജാടിക്കുരുകളും, പിന്നെ ഒരു ഷീറ്റ് പേപ്പറിൽ ഞങ്ങളുടെ 3 കൊല്ലത്തെ കോളേജ് ജീവിതത്തെയും  പകർത്തി വച്ചിരുന്നു...... ഒരിക്കലും മറക്കാനാകാത്ത ആ ദിനങ്ങളുടെ ഓർമ്മകൾ ആ പേപ്പർ വീണ്ടും പുതുക്കി പണിഞ്ഞുകൊണ്ടിരുന്നു .......................


ഇത്ര മനോഹരമായ ഒരു പിറന്നാൾ എനിക്ക് സമ്മാനിച്ച എന്റെ എത്രയും പ്രിയപ്പെട്ട സുഹൃത്തുക്കൾക്കു ഞാൻ എന്താണ് പകരം നല്കെണ്ടിയിരുന്നത്........
ഒരു പുഞ്ചിരി പോലും അവര്ക്ക് നല്കാൻ എനിക്ക് സാധിച്ചില്ലല്ലോ ......
ഈ 20 കൊല്ലത്തെ ജീവിതത്തിനിടയ്ക്ക് ഞാൻ സമ്പാദിച്ചത്‌  ഇവരെയാണ് ...... എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ........

എന്റെ സുഹൃത്തുക്കളേ .........
         ഒരിക്കലും നശിക്കാതിരിക്കട്ടെ നമ്മുടെ ഈ സൗഹൃദം ...................

  No comments:

Post a Comment