Thursday, 10 April 2014

എന്റെ കന്നി വോട്ട് :-)

            


             അങ്ങനെ എന്റെ ആദ്യ വോട്ട് വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. :-)

ഉച്ചക്ക് 1.15 നാണു ഞാനും അമ്മയും കൂടി വോട്ട് ചെയ്യാനായി 43-ആം നമ്പർ  ബൂത്ത്‌ ലേക്ക് പോകുന്നത്. വീടിനടുത്തുള്ള ഒരു സ്കൂളിലായിരുന്നു പോളിംഗ്. ചെന്നപ്പോഴേ പരിചയമുള്ള ഒത്തിരി ആളുകളെ  കണ്ടു. അവർ ഞങ്ങള്ക്ക് ഒരു ഉപദേശവും നല്കി :            
 " എന്തായാലും അര മണിക്കൂറെങ്കിലും പിടിക്കും വോട്ട് ചെയ്യാൻ. നല്ല ക്യു ആണ്. ഇനി ഊണൊക്കെ കഴിഞ്ഞിട്ട് വരുന്നതാ നല്ലത് "

ചെന്ന് നോക്കിയപ്പോൾ അവർ പറഞ്ഞത് ശെരിയാണ്‌, ഞങ്ങളടെ ബൂത്തിലെ ക്യു മാത്രം  വളഞ്ഞു പുളഞ്ഞു അങ്ങനെ കിടക്കുന്നു.......

"പോയി പിന്നെ വരണോ?"  അമ്മയുടെ ചോദ്യമാണ്.
അമ്മയ്കങ്ങനെ പറയാം. ആദ്യമായി വോട്ട് ചെയ്യുന്ന എന്റെ ടെൻഷനും ഹ്രിദയമിടിപ്പുമൊന്നും അമ്മയ്ക്കറിയാണ്ടല്ലോ........ ഞാൻ വേണ്ട എന്ന ഭാവത്തിൽ  തലയാട്ടി.

 അങ്ങനെ ഞങ്ങൾ ആ മുഴുനീലാൻ ക്യു ഇൽ അവസാനത്തെ ആളിനും പുറകിലായി നിന്നു. ക്യു ആമയെയും തോല്പിക്കുന്ന വിധത്തിലാണ് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. ക്ലാസ്സിനകതേക്ക്  വോട്ട് ചെയ്യാനായി ഓരോ ആളുകളും കടക്കുമ്പോഴും എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. അവിടമാകെ "കീീ........." കൊണ്ട് മുഖരിതമായിരുന്നു.

അമ്മ ചോദിച്ചു, "ഗാഥെ, എത്രപേരുണ്ട് നമ്മുടെ മുന്നിൽ ?"
 ഞാൻ എണ്ണി , 1....2....3................11.....12......13, "അമ്മേ, 13 പേർ "
"ഹോ ഇനിയും 13 പേരുണ്ടല്ലേ......" അമ്മ നിന്ന് നിന്ന് ക്ഷീണിച്ചുകാണും, പാവം.....
പിന്നെ ക്യു സൂപ്പെർഫാസ്റ്റ് പോലെ നീങ്ങിയെന്നാ എനിക്ക് തോന്നിയത് . ഞാൻ മുന്നിലെ ആളുകളുടെ എണ്ണത്തിലായിരുന്നു ശ്രദ്ധിച്ചതു മുഴുവൻ . 7 പേരെ ഉള്ളു ഇനി മുന്നിൽ ....
"അയ്യോ എനിക്ക് റ്റെൻഷൻ ആകുന്നു....."
"ആഹാ, പരീക്ഷയ്ക്ക് പോകുമ്പോഴില്ലല്ലോ ഈ റ്റെൻഷൻ " അമ്മയുടെ മറുപടിയാണ്‌... ഇതും കേട്ട് മുന്നിൽ നിന്ന ചേച്ചി ഭയങ്കര ചിരി. ഞാനാകെ ചൂളിപ്പോയി . എന്ത് പറയാനാ അമ്മമാർ ഇങ്ങനെ തുടങ്ങിയാൽ......

അങ്ങനെ 5 പേരായി മുന്നിൽ.... 5..........4........3.......2.........1.........

അടുത്തതായി ഞാൻ പ്രവേശിച്ചു ക്ലാസ്സിലേക്ക്...... എനിക്ക് പുറകെ അമ്മയും.

വലതു ഭാഗത്ത്‌ പോളിംഗ് എജെന്റുമാർ 4-5 പേർ ഇരിപ്പുണ്ടായിരുന്നു. പോളിംഗ് ഓഫീസർ-1 ചെല്ലുന്ന ആളിന്റെ സ്ലിപ് വാങ്ങി പേരും നമ്പറും ഉറക്കെ വിളിച്ചു പറയും. അപ്പോൾ ഈ എജെന്റുമാർ എല്ലാരും ആ നമ്പർ  എഴുതിയിടുകയും തങ്ങളുടെ കൈയ്യിലെ പേപ്പർ കെട്ടിൽ ആ പേരുകൾ മാർക്ക് ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. പോളിംഗ് ഓഫീസർ-1 ഉം വിളിച്ചു പറയലിനോപ്പം ഈ പണി ചെയ്യുന്നുണ്ടായിരുന്നു. എന്റെ സ്ലിപ് പുള്ളി വാങ്ങി വളരെ കൃത്യമായി വിളിച്ചു പറഞ്ഞു : "1113 , ഗാഥ "
പൊതുവെ ആരും ഇംഗ്ലീഷിൽ എഴുതിയാൽ എന്റെ പേര് അങ്ങനെ വായിക്കാറില്ല. ഏതായാലും പുള്ളിക്കാരന്റെ സാമർത്ഥ്യം എന്നെ അമ്പരപ്പിച്ചു കളഞ്ഞു .

അവിടന്ന് ഞാൻ പോളിംഗ് ഓഫീസർ-2 ന്റെ അടുത്തേക്ക് പോയി. അദ്ദേഹത്തിനായിരുന്നു ഏറ്റവും കൂടുതൽ ജോലി. എന്റെ കൈയ്യിലെ സ്ലിപും ID card ഉം വാങ്ങി രെജിസ്റ്ററിൽ എഴുതി. കൂടെ അദ്ദേഹം മറ്റൊരു സ്ലിപ്പിൽ ഏതൊക്കെയോ 2 നമ്പർ എഴുതി എന്റെ സ്ലിപ് ഉൾപെടെ 3 ഉം തിരിച്ചു തന്നു. എന്നിട്ട് ഇടതു കൈ നീട്ടാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അനുസരിച്ചു. എന്റെ ചൂണ്ടു വിരലിൽ അങ്ങനെ നീല മഷി ഒരു നീളാൻ വരയായി പടർന്നു. എനിക്കെന്തോ വല്ലാത്ത ഒരു സന്തോഷം തോന്നി....എത്ര കാലമായി കാത്തിരിക്കുകയായിരുന്നു ഈ നിമിഷത്തിനു വേണ്ടി......

പോളിംഗ് ഓഫീസർ-3 ന്റെ അടുക്കലേക്കാണ് നേരെ പോയത്. അദ്ദേഹം എനിക്ക് എക്സ്ട്രാ കിട്ടിയ സ്ലിപും വാങ്ങി തൊട്ടടുത്തിരുന്ന ഒരു മഷീനിലെ ഒരു ബട്ടണ്‍ അമർത്തി എന്നിട്ട് എന്നോട്  "അങ്ങോടു പൊയ്ക്കോളൂ" എന്ന് പറഞ്ഞു. അത്രയും നേരം ഞാൻ എല്ലാം അമ്പരപ്പോടെ വീക്ഷിക്കുകയായിരുന്നതുകൊണ്ട് അദ്ദേഹം എങ്ങൊട്ടെക്കാണ് പോകാൻ പറഞ്ഞതെന്ന് എനിക്ക് പെട്ടെന്ന് പിടികിട്ടി. ഞാൻ നേരെ ആ മറവിലേക്ക് ചെന്നു. സാക്ഷാൽ ബാല്ലെറ്റ് പെട്ടി എന്റെ മുന്നിലിരിക്കുന്നു......!!!!!!!!!!!!

അങ്ങനെ ഞാനും ചെയ്തു എന്റെ കന്നി വോട്ട്...... അതും ഒരു മധുരിക്കുന്ന "കീീ ....." ശബ്ദത്തോടെ..... :-)

എന്റെ വോട്ട് ന്റെ കഥ ഇവിടെ നിർത്തട്ടെ ...........

അങ്ങനെ എന്റെ ആദ്യത്തെ വോട്ടിന്റെ ഓർമ്മകൾ ഇടതു കൈയ്യിലെ ചൂണ്ടു വിരലിൽ നീലമഷിയായി ഇപ്പോഴും മായാതെ പതിഞ്ഞു കിടക്കുന്നു......... ഞാനും, എന്റെ വിരലും, വിരലിലെ മഷിയും....... ഹ ഹ ഹാാാാ..........No comments:

Post a Comment