Saturday, 23 May 2015

നന്ദി വല്ല്യഛാ നന്ദി



       Operation കഴിഞ്ഞ് വീട്ടിൽ കിടന്ന എനിക്കും കിട്ടി ഒരു ഫോണ്‍.  Lenovo A328.
 നല്ല ഫോണ്‍ ആണെന്നാ പരക്കെ ഉള്ള അഭിപ്രായം. വലിയ കൊമ്പത്തെ ഐറ്റം ഒന്നുമല്ലെങ്കിലും സംഗതി ഒരു സ്മാർട്ട്‌ ഫോണ്‍ അല്ലെ......... വല്യഛൻ എടുത്തോ എന്ന് പറയേണ്ട താമസം ഞാൻ സാധനം കൈയ്യിലാക്കി.

    അതുവരെ ഈ ഫോണ്‍ എന്ന് പറയുന്ന വസ്തു അല്ലരചിലറ മെസ്സേജ് അയക്കാനും കാൾ ചെയ്യാനും പിന്നെ ഗെയിം കളിക്കാനുമുള്ള ഒരു ഉപാദി മാത്രമായിരുന്നു എനിക്ക്. Lenovo കിട്ടിയതോടുകൂടി എന്റെ മട്ടും ഭാവോം ഒക്കെ അപ്പാടെ മാറി.

   കേട്ടു കേൾവി മാത്രമുള്ള WatsApp ഇൽ ഞാനും തുടങ്ങി ഒരു അക്കൗണ്ട്‌. Facebook messenger ഒക്കെ ഫോണിൽ നേരിട്ട് കിട്ടി തുടങ്ങി. അങ്ങനെ സൈബർ ലോകത്ത് ഞാനും ആക്റ്റീവ് ആയി......

   ഇത് സത്യത്തിൽ ഒരു രസമുള്ള ഏർപ്പാടാ ഈ ഫോണ്‍ ഉം കുത്തി ചുമ്മാ ഇരിക്കുക എന്ന് പറയുന്നത്...... ഇപ്പോഴാല്ലേ selfie ഭ്രാന്തന്മാരുടെ ഒരു ലഹരി പിടികിട്ടനെ.....

                ഫ്രീ ആയി ഒരു ഫോണ്‍ തന്ന ഒമാൻ വല്ല്യഛനു നന്ദി.....




I Am No More

You don't know how to love me. 'Cause I stopped being who you fell for. Years we spent, in love and in hope, to be together one...