Tuesday, 7 June 2011

മഴ എന്ന വിലാപം

                       




                                   ചൂടുപിടിച്ചു കിടക്കുന്ന ഭൂമിയെ തണുപ്പിക്കാന്‍ എത്തുന്ന മഴയെ എല്ലാവര്ക്കും ഇഷ്ടമാണ്...... പക്ഷെ ആര്‍ത്തലച്ചു വന്നു കെട്ടിടങ്ങളും മറ്റും തകര്‍ക്കുന്ന മഴയെ ആളുകള്‍ ഭയപ്പെടുന്നു..... ദാഹജലം നല്‍കുന്ന മഴയെ അവര്‍ സ്നേഹിക്കുന്നു...... എന്നും എല്ലായ്പോഴും മഴ ഒരു കൌതുകമാണ്..... 





       പലരും മഴയെ പലതിനോടും ഉപമിച്ചിരിക്കുന്നു...... ആത്മാക്കളുടെ സന്തോഷമാണ് മഴ..... ദൈവത്തിന്റെ കണ്ണീരാണ് മഴ..... അങ്ങനെ അങ്ങനെ.......

                  ഞാന്‍ പറയുന്നു മഴ ഒരു കരച്ചിലാണെന്ന്.......... ജീവിതം നശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കരച്ചില്‍.... പട്ടിണി കിടക്കുന്ന പാവങ്ങളുടെ കരച്ചില്‍.... പെണ്‍കുഞ്ഞിനെ കൊല്ലെണ്ടിവരുന്ന അമ്മയുടെ കരച്ചില്‍.... ഭിക്ഷയ്ക്കു യാചിക്കുന്ന യാചകന്റെ കരച്ചില്‍... ആനന്ദത്തിന്റെ കരച്ചില്‍..... ജയത്തിന്റെ കരച്ചില്‍.... തോല്‍വിയുടെ കരച്ചില്‍.... അതെ.... മഴ ഒരു കരച്ചിലാണ്.......
                ഒന്ന് കാതോര്‍ക്കു സുഹൃത്തേ.... മഴക്ക് നമ്മോടെന്തോ പറയുവാനുണ്ട്................

   
    




2 comments:

  1. ശരി,കാത്തിരിക്കാം. പറയൂ...

    ReplyDelete
  2. എന്റെ മഴ യെക്കുറിച്ചാണോ??????

    ReplyDelete

The Myth

When the ancient lights flickered,  Still hanging onto the dark quilt, You held my hand and vowed for a lifetime, Around us, the brown barks...