Thursday, 21 December 2017

രാജ്യദ്രോഹി


തന്റെ വിധിയെ പഴിച്ചു  പാറക്കൂട്ടത്തിൽ തലതല്ലി മരിച്ച തിരമാലയെ കണ്ടു ...
കോൺക്രീറ്റു ബംഗ്ലാവുകൾക്ക് താമസിക്കാൻ തന്റെ ശരീരം വിട്ടു കൊടുത്ത കുന്നുകളെ കണ്ടു ...
ശ്വസിക്കാൻ ഒരല്പം ശുദ്ധവായുവിനായി കാട് തേടി അലഞ്ഞ കാറ്റിനെ കണ്ടു ...
പേടിച്ചു വിരണ്ട പുഴ എങ്ങോട്ടോ ഒലിച്ചു പോയത് കണ്ടു ...
വൃക്ഷങ്ങളെല്ലാം തണല് തേടി പോയത് കണ്ടു ...
ഭക്ഷണമില്ലാതെ മൃഗങ്ങളെല്ലാം ചത്തൊടുങ്ങിയത് കണ്ടു ....
കൂടുണ്ടാക്കാൻ ഒരിടം തേടി പക്ഷികൾ എങ്ങോട്ടോ പറന്നു പോയത് കണ്ടു ...


വാസ്തു വന്നു പിച്ചിചീന്തിയ ഉമ്മറത്തെ തെങ്ങിനെ കണ്ടു ...
കൂണുപോലെ മുളച്ചു പൊങ്ങിയ വഴിവക്കിലെ വിഗ്രഹങ്ങളെ കണ്ടു...
നാവുള്ളവരെ എല്ലാം പാകിസ്താനിലേക് നാടുകടത്തുന്നത് കണ്ടു... 
ചാണകത്തിനുമേൽ കോടികൾ മുടക്കുന്നതു കണ്ടു...





കണ്ടു കണ്ടു, കരഞ്ഞു കരഞ്ഞു ,വീർത്ത കണ്ണുകളുമായി ഞാൻ നിങ്ങളെ നോക്കിയപ്പോൾ നിങ്ങളെന്നേയും  വിളിച്ചു : "രാജ്യദ്രോഹി".....



No comments:

Post a Comment

I Am No More

You don't know how to love me. 'Cause I stopped being who you fell for. Years we spent, in love and in hope, to be together one...