Friday 13 April 2012

എട്ടുകാലി


      കുളിമുറിയില്‍ ഒരു എട്ടുകാലി .
   പാവം ശ്രീമതി ഒന്ന് പേടിച്ചു. 
    ഉടനെ വിളിയും തുടങ്ങി. 
          "ദേ, എന്നേക്കാള്‍ വലിയ ഒരെട്ടുകാലിയാ ഇവിടെ ചുമരിന്റെ മൂലയില്‍ ഇരിക്കുന്നത്. എന്നെ ഓരുപാടു പേടിപ്പിക്കുന്നു. എന്തൊരു വൃത്തികെട്ട കറുത്ത  നിറമ ഇതിന്. ഒന്ന് വന്നു നോക്കു ന്നേ"
    ഞാനും ഒട്ടും മടിച്ചില്ല. ഉടനെ കൊടുത്തു മറുപടി. 
          "മുന്തിയ വിഷമുള്ള ജാതിയാ. കടി കിട്ടാതെ സൂക്ഷിച്ചോളൂ. മൂന്നു മണിക്കൂര്‍ പോലും ജീവന്‍ നില്കില്ലെന്നാണ് കണക്ക് " 
         "അയ്യോ എനിക്ക് പേടിയാവുന്നു....."   അകത്തുനിന്ന് പൊട്ടലും ചീറ്റല്‍ഉമെല്ലാം കേട്ടുതുടങ്ങി.
    സുപ്രഭാത പത്രം മടക്കി മേശമേല്‍ വച്ച് അവളോളം പോന്ന ആ പാവം എട്ടുകാലിയെ കാണാനായി മൂക്കത്തൊരു കണ്ണടയും ഫിറ്റു ചെയ്തു. 
  കുളിമുറിക്കകത്ത്  ചെല്ലുംബോഴുണ്ട് പേടിച്ചരണ്ട ശ്രീമതി ചുമരിന്റെ മറ്റേ മൂലയ്ക്കല്‍ തന്റെ തുണികളും കൈയിലെടുത്തു പതുങ്ങി നില്‍ക്കുന്നു. 
     അവളെ സമാധാനിപ്പിച്ചു ആദ്യം. എട്ടുകാലിയുടെ മുഖത്തേക്കൊന്നു നോക്കി.  
       കഷ്ടം! അതും അവിടെ പേടിച്ചിരിക്കുന്നു! പാവം എട്ടുകാലി, സ്വന്തം ജീവന്‍ രക്ഷിക്കാന്‍ അത് കാട്ടുന്ന പരാക്രമങ്ങള്‍ അതിനെക്കാള്‍ ഒരയിരമിരട്ടി വലിപ്പമുള്ള എന്തെ ശ്രീമതിക്ക് പേടിയാണത്രെ!!! 
  ഞങ്ങള്‍ കാരണം നീ പേടിക്കുന്നു, നീ കാരണം എന്റെ ശ്രീമതിയും. 
  ഞാന്‍ കൈയില്‍ ചൂലെടുത്തു.
         എന്റെ എട്ടുകാലീ, അത്യുന്നതങ്ങളില്‍ നിനക്ക് സ്തുതി, താഴെ നീ കാരണം പേടിച്ചിരിക്കുന്ന എന്റെ ശ്രീമതിക്ക് സമാധാനം............. 

 

No comments:

Post a Comment